ആശമാരുടെ ആവശ്യം അംഗീകരിക്കില്ലെന്ന് അഹങ്കരിക്കുന്ന പിണറായി സർക്കാരിനെതിരെ ജനരോഷം ഉയരുന്നു.

ആശമാരുടെ ആവശ്യം അംഗീകരിക്കില്ലെന്ന് അഹങ്കരിക്കുന്ന പിണറായി സർക്കാരിനെതിരെ ജനരോഷം ഉയരുന്നു.
Mar 26, 2025 02:53 PM | By PointViews Editr

      ഒന്നര മാസമായി നടന്നുവരുന്ന ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ വർധിക്കുന്നു. 46 ദിവസമായി സമരം തുടങ്ങിയിട്ട്. നിരാഹാര സമരം 7 ദിവസം പിന്നിടുകയാണ്. സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേരിട്ട് രംഗത്ത് വന്നത് വൻ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ചരിത്രത്തെ അവഗണിച്ചും തമസ്കരിച്ചും തെറ്റായി പ്രചരിപ്പിച്ചും ആശ പ്രവർത്തകരെ തങ്ങളുടെ ദുരന്ത രാഷ്ട്രീയത്തിൻ്റെ കൂലിപ്പണിക്കാരാക്കാൻ സിപിഎം നടത്തിയ നീക്കമാണ് ആശ വർക്കർമാരേ തെരുവിലെ സമരത്തിലെത്തിച്ചത്.

2005 ൽ ഡോ.മൻമോഹൻ സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെയാണ് ആശ വിഭാഗം രൂപീകരിച്ചത്.( എന്താണ് ആശയെന്ന് ചുവടെ വായിക്കുക). കേരളം കണ്ട ഏറ്റവും മനുഷ്യത്വം മരവിച്ച ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നു കാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള നിന്തരമായ ഈ അവഗണന. കഴിഞ്ഞ ഒരു മാസത്തിലേറെയായി ആശ സഹോദരിമാർ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണ്. അവരുടേത് അതിജീവന പോരാട്ടമാണ്. വേണ്ടപ്പെട്ടവരുടെ ശമ്പളവും ആനുകൂല്യവും ഒറ്റരാത്രി ഇരുട്ടിവെളുക്കും മുന്‍പ് കൂട്ടാന്‍ വ്യഗ്രത കാട്ടുന്ന സര്‍ക്കാരിന് ആശമാരുടെ തുഛമായ ഓണറേറിയം വര്‍ധിപ്പിക്കണമെങ്കില്‍ പല കാര്യങ്ങളും പരിഗണിച്ച് ആലോചിച്ചെ തീരുമാനം എടുക്കാൻ കഴിയൂവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് കേട്ടാൽ ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങുകയേ തരമുള്ളൂ.

കേരളത്തിലുള്ള 26125 ആശമാരുടെയും ശബ്ദമായാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത് പ്രതിഷേധിക്കുന്നത്. പഞ്ചാരവാക്കുകള്‍ കൊണ്ട് അവരുടെ സമരത്തെ അടക്കി നിര്‍ത്താന്‍ അവര്‍ സിപിഎമ്മിന്റെ പോഷക സംഘടനയുടെ അടിമകളല്ലെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ ഓർക്കുക. ആര്‍ജ്ജവും ആത്മാഭിമാനവും പണയം വെയ്ക്കാത്ത പോരാട്ടവീര്യവുമുള്ളവരാണവര്‍. ജീവിക്കാനായുള്ള അന്തിമപോരാട്ടത്തിന് ഇറങ്ങിയ അവരുടെ ആ മനക്കരുത്ത് കണ്ടാണ് കേരള ജനത അവരെ തുണയ്ക്കുന്നത്.


ആശവര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് പിണറായി വിജയന്‍ നവകേരളം സൃഷ്ടിക്കുന്നത്. ആ നവകേരള സങ്കല്‍പ്പത്തില്‍ തൊഴിലാളികളോട് കടക്ക് പുറത്ത് എന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. വന്‍കിട കോര്‍പ്പറേറ്റുകളെയും കുത്തക മുതലാളിമാരുടെയും പരിലാളനയില്‍ സുഖിച്ചു കഴിയുന്ന പിണറായി വിജയന്‍ സൃഷ്ടിക്കുന്ന നവകേരളത്തില്‍ പാവപ്പെട്ട ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, അവശജനവിഭാഗം തുടങ്ങിയവര്‍ക്കൊന്നും ഒരു സ്ഥാനവുമില്ലെന്ന് സര്‍ക്കാർ പ്രഖ്യാപിക്കുകയാണ്.


ഈ സർക്കാർ നിലപാടിനെതിരെ കേരളത്തിലാകെ ഇന്ന് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സമരം നടത്തി.

എന്താണ് ആശ?

ദേശീയ ആരോഗ്യപദ്ധതിയുടെ (NHM) ഭാഗമായി ഓരോ വില്ലേജിലും ഇന്ത്യൻ സർക്കാറിനാൽ നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യപ്രവർത്തകരാണ് ആശ (Accredited Social Health Activists - ASHA) അഥവാ ആശ വർക്കർ. ഇവർ ആരോഗ്യ രംഗത്തെ ആക്ടിവിസ്റ്റുകൾ അഥവാ സന്നദ്ധ പ്രവർത്തകരാണ്. സ്ത്രീകളാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. 2005ൽ ഡോ.മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ ആണ് ഈ ദൗത്യസംഘം ആരംഭിച്ചത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു വളരെ വലിയ സേവനമാണ് ഇവർ ചെയ്തു പോരുന്നത്.

അതത് വില്ലേജിലെ 24-45 പ്രായപരിധിയിൽ‌പെട്ട കുറഞ്ഞത് പത്താം ക്ലാസ്സ്‌ പാസായ ഒരു വനിതയെ ആണ് ആശാ പ്രവർത്തകയായി തിരഞ്ഞെടുക്കുന്നത്.

8 ഘട്ടങ്ങളായി 40 ദിവസത്തെ തികച്ചും ശാസ്ത്രീയവും ഉന്നത നിലവാരത്തിലുള്ളതുമായ വിദഗ്ദരുടെ നേതൃത്വത്തിലുള്ള പരിശീലനം പൂർത്തിയാക്കിയാണ് ആശ വർക്കർമാർ ആരോഗ്യ പ്രവർത്തനത്തിൽ പങ്കാളികളാകുന്നത്. 8 ഘട്ടങ്ങളിലായി ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും, രോഗാവസ്ഥകൾ, ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധമുള്ള അനുബന്ധ കാര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതവരുടെ അറിവും കഴിവും വിപുലീകരിക്കുന്നതിന് ഉപയുക്തമാകുന്നു.

മാതൃശിശു സംരക്ഷണം ഉറപ്പാക്കുക. ഉദാ: വാക്സിനേഷൻ,പ്രാഥമിക വൈദ്യസഹായം എത്തിച്ചുകൊടുക്കുക,പകർച്ചവ്യാധി പകരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കുക,

ജീവിതശൈലീരോഗങ്ങൾ തടയുന്നതിന് സമൂഹത്തെ സജ്ജമാക്കുക ( ഉദാ: പ്രമേഹം, ഹൃദ്രോഗം, കാൻസർ, പക്ഷാഘാതം, വിഷാദരോഗം, വന്ധ്യത തുടങ്ങിയവ),കുടുംബാസൂത്രണം അഥവാ ഗർഭനിരോധന രീതികൾ ഉറപ്പാക്കുക,ആരോഗ്യ കാര്യങ്ങളിൽ ബോധവൽക്കരണം നടത്തുക,

പോഷകാഹാരങ്ങൾ കഴിക്കേണ്ടതിന്റെ ആവശ്യകത, വ്യായാമം, ഉറക്കം, അതിമദ്യാസക്തി, പുകവലി തുടങ്ങിയ ലഹരി വിമോചനം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ പൊതു ജനത്തെ ബോധവൽക്കരിക്കുക എന്നതും ഇതിൽ ഉൾപ്പെടുന്നു.കൂടാതെ

ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണ് ആശാ പ്രവർത്തകയുടെ ഉത്തരവാദിത്തങ്ങൾ.

ഇവർ ബുധനാഴ്ചകളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന യോഗത്തിൽ പങ്കുചേരേണ്ടതായുണ്ട്.

ആശാപ്രവർത്തകർ സന്നദ്ധസേവകർ ആണെങ്കിലും പ്രവർത്തിക്കുന്ന ദിവസങ്ങളിൽ വേതനം നൽകാറുണ്ട്. 7000 മുതൽ 9000 രൂപ വരെയാണ് ഒരു ആശാ പ്രവർത്തകയുടെ വേതനം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് വേതനം നൽകുന്നത്. മറ്റു ജോലികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പൊതുവെ കുറവാണ്.

Public anger is rising against the Pinarayi government, which is arrogantly refusing to accept the demands of the Ashas.

Related Stories
കാണാതായവരുടെ ലിസ്റ്റായി

Apr 3, 2025 08:54 AM

കാണാതായവരുടെ ലിസ്റ്റായി

കാണാതായവരുടെ...

Read More >>
യുഡിഎഫ് ഫോറസ്റ്റ്  ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

Apr 3, 2025 06:45 AM

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും...

Read More >>
വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

Apr 1, 2025 04:17 PM

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ...

Read More >>
39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

Mar 31, 2025 10:17 PM

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം...

Read More >>
ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

Mar 31, 2025 03:19 PM

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ...

Read More >>
സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ എംപി.

Mar 30, 2025 04:23 PM

സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ എംപി.

സിനിമയിലെ കലാപം കണ്ടപ്പോൾ ചെയ്തത് തങ്ങളാണെന്ന സ്വയം ബോധ്യം വന്നതാണ് സംഘപരിവാരങ്ങളുടെ പ്രശ്നമെന്ന് കെ.സുധാകരൻ...

Read More >>
Top Stories